Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marat Aneesh

Ernakulam

ഗു​ണ്ടാ​പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി; മ​ര​ട് അ​നീ​ഷും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പാ​യി​ൽ നി​ന്നും ഗു​ണ്ടാ​പ്പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം​ചെ​യ്ത കേ​സി​ൽ മ​ര​ട് അ​നീ​ഷ​ട​ക്കം മൂ​ന്നു പേ​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി.

അ​നീ​ഷി​നെ കൂ​ടാ​തെ കൂ​ട്ടാ​ളി​ക​ളാ​യ പ്രേം, ​അ​ജി​ത് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്ന് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി അ​ങ്ക​മാ​ലി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കൃ​ത്യ​മാ​യി മാ​സ​പ്പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്പാ ​പൂ​ട്ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ശ​ല്യം തു​ട​ർ​ന്ന​തോ​ടെ സ്പാ ​ന​ട​ത്തി​പ്പു​കാ​ര​ൻ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം തൃ​ശൂ​രി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up